07 December Tuesday

യു പിയിൽ ട്രാക്‌ടർ മറിഞ്ഞ്‌ 11 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

ലക്‌നൗ>  യു പിയിലെ ഝാൻസിയിൽ ട്രാക്‌ടർ ട്രോളി മറിഞ്ഞ്‌ 11പേർ മരിച്ചു.  മരിച്ചവരിൽ 4 പേർ കുട്ടികളാണ്‌. ഗുരുതരമായി പരിക്കേറ്റ ആറ്‌ പേരെ ആശുപത്രിയിലേക്ക്‌ മാറ്റി. 

ഝാൻസി ജില്ലയിലെ ചിർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഭണ്ഡർ റോഡിലാണ് അപകടം . ട്രാക്ടർ ട്രോളിയിൽ 30ഓളം  യാത്രക്കാർ ഉണ്ടായിരുന്നു.   ട്രാക്‌ട്ർ റോഡിൽ കന്നുകാലികളെ കൂട്ടിയിടിച്ച്‌ മറിയുകയായിരുന്നു. ദസറ അഘോഷങ്ങൾക്കായി ക്ഷേത്രത്തിലേക്ക്‌ പോയ സംഘമാണ്‌ അപകടത്തിൽപ്പെട്ടത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top