രാജസ്ഥാനിലെ കോട്ടയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് തൊഴിലാളി മരിച്ചു
ജയ്പൂർ > ഡൽഹി - മുംബൈ എക്സ്പ്രസ് ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് അപകടം. തുരങ്ക നിർമാണ തൊഴിലാളിയായ ഷംഷേർ സിംഗ് (33) ആണ് മരിച്ചത്. അപകടത്തിൽ മറ്റ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി മണ്ഡിയിലെ മോദക് പ്രദേശത്താണ് തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നു വീണത്. ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ ഭാഗമാണ് തുരങ്കമെന്ന് കോട്ട റൂറൽ പോലീസ് സൂപ്രണ്ട് (എസ്‌പി) സുജിത് ശങ്കർ പറഞ്ഞു. നിർമാണം നടക്കുന്ന സ്ഥലത്ത് തൊഴിലാളികൾ ഒത്തുകൂടിയപ്പോഴായിരുന്നു അപകടം.
സംഭവത്തെത്തുടർന്ന് പോലീസും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ കോട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി. ഷംഷേറിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
0 comments