13 May Thursday

യൂസഫലി പ്രത്യേക വിമാനത്തിൽ അബുദാബിയിലേക്ക് മടങ്ങി; ചതുപ്പില്‍ നിന്നും ഹെലികോപ്റ്റര്‍ നീക്കി

വെബ് ഡെസ്‌ക്‌Updated: Monday Apr 12, 2021

കൊച്ചി > കൊച്ചി പനങ്ങാട്ടെ ചതുപ്പ് നിലത്തേക്ക് അടിയന്തര ലാന്റിങ് നടത്തിയ എം എ യൂസഫലിയുടെ ഹെലികോപ്റ്റര്‍ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്‌തു. പനക്കാട്ട് നിന്നും ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്റര്‍ മാറ്റിയത്. അര്‍ധ രാത്രി 12 മണിയോടെ ആരംഭിച്ച ദൗത്യം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പൂര്‍ത്തിയായത്. അപകടത്തെ തുടര്‍ന്ന് ചികിത്സ തേടിയ എം എ യൂസഫലിയും കുടുംബവും തിരികെ അബുദാബിയിലേക്ക് പോയി. യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്.

യൂസഫലിയുടെ കൊച്ചിയിലെ വസതിയില്‍ നിന്നും ലേക്ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ചതുപ്പ് നിലത്തേക്ക് ഇറക്കിയത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top