07 September Saturday

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചു; സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

കൊച്ചി > യുവനടിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. യൂട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്.

2022ലും സമാനമായ കേസിൽ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും ജാതീയമായി അധിക്ഷേപിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. വീട്ടിലെത്തി പൊലീസ് തിരച്ചിൽ നടത്തിയതിനു പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top