04 December Wednesday

മാത്യു കുഴൽനാടനെതിരെ യുവജനപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

മൂവാറ്റുപുഴ
കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിച്ച മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക് പ്രസിഡന്റ്‌ എം എ റിയാസ്ഖാൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം നിഖിൽ ബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷിജോ എബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എ അഷ്കർ, അരുൺ അശോകൻ, സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.


ഡിവൈഎഫ്ഐ പ്രവർത്തകർ എഎൽഎ ഓഫീസിനുമുന്നിൽ ‘രക്തസാക്ഷികൾ സിന്ദാബാദ്’ എന്ന ബാനർ സ്ഥാപിച്ച് പ്രതിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top