04 August Tuesday

തലശേരിയിൽ കോവിഡ്‌ നിരീക്ഷണത്തിലുള്ളയാൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


കണ്ണൂർ> കോവിഡ്‌ നിരീക്ഷണത്തിലുള്ളയാൾ  പരിയാരം  ഗവ. മെഡിക്കൽ കോളേജിൽ മരിച്ചു. തലശേരി പാലിശേരി സ്വദേശി പുനത്തിൽ വീട്ടിൽ ഷംസുദ്ദീൻ (48 ) ആണ്‌ മരിച്ചത്‌. ജൂൺ 24ന്‌ കുവൈത്തിൽ നിന്നെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

അമിതരക്തസമ്മർദ്ദത്തെതുടർന്ന്‌ വെള്ളിയാഴ്‌ച തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   വൈകിട്ടാണ്‌ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയത്‌. തലച്ചോറിലെ രക്തസ്രാവമാണ്‌ മരണകാരണം.  സംസ്‌കാരം  കോവിഡ്‌ പരിശോധനഫലം വന്നതിശേഷം. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top