23 March Saturday

യൂത്ത്‌ കോൺഗ്രസ്‌ ഹർത്താലിലെ അക്രമം; നഷ്‌ടം ഡീൻ കുര്യാക്കോസിൽനിന്ന്‌ ഈടാക്കണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കൊച്ചി > ഫെബ്രുവരി 18ന്‌ യൂത്ത് കോൺഗ്രസ് നടത്തിയ നിയമവിരുദ്ധഹർത്താലിൽ ഉണ്ടായ അക്രമങ്ങളിൽ സംസ്ഥാനത്ത് 3,76,200 രൂപയുടെ നഷ്‌ടമുണ്ടായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ 189 കേസുകൾ റജിസ്റ്റർ ചെയ്‌തു. 4430 പേർ കേസുകളിൽ പ്രതികളാണ്‌. 26,5200 രൂപയുടെ പൊതുമുതൽ നശിപ്പിച്ചു. കെഎസ്ആർടിസിക്ക് 111000 രൂപയുടെ നഷ്ട‌മുണ്ടായി. ഹർത്താൽ അക്രമങ്ങളിലുണ്ടായ നഷ്‌ടം യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിൽനിന്നും ഈടാക്കണമെന്ന്‌ ഹൈക്കോടതി പറഞ്ഞു.

കാസർഗോഡ്‌ ജില്ലയിലെ നഷ്‌ടം യുഡിഎഫ്‌ നേതാക്കളിൽനിന്ന്‌ ഈടാക്കണം. ജില്ലാ ഭാരവാഹിളായ കമറുദ്ദീൻ, ഗോവന്ദൻ നായർ എന്നിവരിൽനിന്നുമാണ്‌ ഈടാക്കേണ്ടത്‌. നഷ്‌ടം കണക്കാക്കാൻ കമീഷനെ നിയോഗിക്കാമെന്നും കോടതി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top