26 August Monday
വീണ്ടും ഹാജരാകണം

ഹർത്താൽ നിയന്ത്രിച്ച വിധി അറിയില്ലായിരുന്നുവെന്ന്‌ ഡീൻ കുര്യാക്കോസ്‌; അഭിഭാഷകനല്ലേയെന്ന്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കൊച്ചി> ഹർത്താൽ നിയന്ത്രിച്ച ഹൈക്കോടതി വിധിയെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ഡീൻ കുര്യാക്കോസ് ഹൈക്കോടതിയിൽ അറിയിച്ചു. തിരിച്ച്‌  ഡീൻ അഭിഭാഷകൻ അല്ലെയെന്ന് കോടതി ചോദിച്ചു.

മിന്നൽ ഹർത്താലിന്‌ ആഹ്വാനം ചെയ്‌തസംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസിലാണ്‌ ഡീൻ കോടതിയിൽ ഹാജരായത്‌.

നിയമം പഠിച്ചിട്ടേയുള്ളുവെന്നും  പ്രാക്ടീസ് ചെയുന്നില്ലെന്നും ഡീൻ പറഞ്ഞു.  നിയമ വിരുദ്ധ ഹർത്താലിൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. .കേസ് മാർച്ച് ആറിന് വീണ്ടും പരിഗണിക്കും.അന്നും ഡീൻ ഹാജരാകണം.

പെരിയയിൽ രണ്ട്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്നാണ്‌ ഡീൻ കുര്യാക്കോസ്‌ ഫേസ്‌ബുക്കിലടൈ ഹർത്താലിന്‌ ആഹ്വാനം ചെയ്‌തതത്‌. ഹർത്താൽ പ്രഖ്യാപിക്കുന്നതിന്‌ 7 ദിവസം മുന്നേ നോട്ടീസ്‌ നൽകണമെന്ന ഹൈക്കോടതി ഉത്തരവ്‌ ലംഘിച്ചാണ്‌ മിന്നൽ ഹർത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. തുടർന്നാണ്‌ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്‌.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top