26 May Tuesday

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: യൂത്ത് കോണ്‍ഗ്രസുകാരന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പിലിനൊപ്പം നിഷാഫ്

അരൂര്‍ > അരൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയിലായി. എരമല്ലൂര്‍ പിള്ളമുക്ക് സ്വദേശിയും സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഷാഫിനെയാണ് വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ ചന്തിരൂര്‍ മേഖലാ കമ്മിറ്റിയംഗം റക്കീബിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

ജനുവരി 25ന് രാത്രിയാണ് സംഭവം. ചന്തിരൂര്‍ പാലം ചെറുകാട് ഐസ് പ്ലാന്റിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുകയായിരുന്ന റക്കീബിനെ വാളും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. റക്കീബിന്റെ ഇടത് കൈവിരലുകള്‍ അറ്റ്തൂങ്ങി. വലതുകൈയ്യുടെ എല്ലുംപൊട്ടി.

ഒന്നാം പ്രതി എരമല്ലൂര്‍ നാടങ്ങാട്ട് സുരാജിനെ സംഭവസ്ഥലത്തുവെച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. മറ്റ് പ്രതികളായ ഷിഫാസ്, ഷാഹുല്‍ എന്നിവര്‍ ഒളിവിലാണ്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ നിഷാഫിനെ റിമാന്‍ഡ് ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top