23 September Saturday

വാട്‌സാപ്പില്‍ മോശമായി സംസാരിച്ചതിന് പ്രതികാരം; കൊല്ലത്ത് യുവാവിന് ക്രൂരമര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കൊല്ലം> കൊല്ലത്ത് ക്രൂര മര്‍ദദ്ദനം വീണ്ടും.വാട്ട്‌സാപ്പ് ഗ്രൂപില്‍ അസഭ്യം പറഞ്ഞതിനാണ് യുവാവിനെക്രൂരമായി മര്‍ദ്ദിച്ചത്.വള്ളികുന്നം സ്വദേശി അച്ചുവിനാണ് മര്‍ദ്ദനമേറ്റത്. പ്രതി കൊല്ലം ഓടനാവട്ടം സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഒന്നാം തീയതിയാണ് കരുനാഗപ്പള്ളിയില്‍ വെച്ച് വള്ളിക്കുന്നം സ്വദേശി അച്ചുവിന് നേരെ മര്‍ദ്ദനമുണ്ടായത്. മര്‍ദ്ദന ദൃശ്യങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കൊടും ക്രിമിനല്‍ രാഹുലെന്ന അമ്പാടി പിടിയിലാവുന്നത്.

ഡി ഗ്രൂപ്പ് എന്ന വാട്ട്‌സാപ്പ് ഗ്രൂപില്‍ അസഭ്യം പറഞ്ഞതിനാണ് രാഹുല്‍ അച്ചുവിനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. അച്ചു, കരുനാഗപ്പള്ളി സുഹൃത്ത് നന്ദുവിനെന്ന് കരുതി, ഒന്നാം തീയതി കാണാന്‍ വരുന്നുവെന്ന് അയച്ച ശബ്ദ സന്ദേശം മാറി ലഭിച്ചത് പ്രതി രാഹുലിനായിരുന്നു. തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ എത്തിയ അച്ചുവിനെ നന്ദു കാത്തിരിക്കുന്നുവെന്ന് അറിയിച്ച് തന്ത്രപരമായി ആളൊഴിഞ്ഞ പുരയിടത്തില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു.

2018ല്‍ ഓടനാവട്ടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പ്രസംഗവേദിയില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് , തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസ്, വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന കേസ് എന്നിവയില്‍ പ്രതിയാണ് അറസ്റ്റിലായ പിടികിട്ടാപുള്ളി രാഹുല്‍.

 മയക്കുമരുന്ന് ഉപയോഗിക്കുന്ന പ്രതി ഇതിന്റെ ലഹരിയിലാണ് കൃത്യം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി .കരുനാഗപ്പള്ളി സിഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top