Deshabhimani

വയനാട് ദുരന്തം; മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ച പോസ്റ്റിനു താഴെ അശ്ലീല കമന്റ്: യുവാവ് അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2024, 10:41 PM | 0 min read

പാലക്കാട് > സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിന് പാലക്കാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനനെയാണ് അറസ്റ്റ് ചെയ്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ നഷ്ടപ്പെട്ട കുട്ടികൾക്ക് പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്.

സോഷ്യൽ മീഡിയകൾ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ പൊലീസിൻ്റെ കർശന നിരീക്ഷണത്തിലാണെന്നും സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ കർശന നടപടി സ്വീകരിക്കുമെന്നും പാലക്കാട് പൊലീസ് അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home