Deshabhimani

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:30 AM | 0 min read

കൊച്ചി
എംഡിഎംഎയുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് പേർ പിടിയിൽ. തൃക്കാക്കരയിൽ എംഡിഎംഎയുമായി ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. വാടയ്‌ക്കൽ പരബ്രഹ്മത്തിൽ അഭിജിത് കണ്ണൻ (24), ആവലക്കുന്ന്‌ ആര്യാട്‌ സൗത്ത്‌ കുന്നുകുഴിയിൽ അതുൽകുമാർ -(23) എന്നിവരെയാണ്‌ 13.728 ഗ്രാം എംഡിഎംഎയുമായി കൊച്ചി സിറ്റി ഡാൻസാഫ്‌ അറസ്റ്റ്‌ ചെയ്‌തു.


യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിന് രാസലഹരി കൊണ്ടുവരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ എംഡിഎംഎ കണ്ടെത്തിയത്‌. നാർകോട്ടിക് സെൽ എസിപി കെ എ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലായിരുന്നു തൃക്കാക്കര, പാലച്ചുവട് ഭാഗങ്ങളിൽ പരിശോധന നടത്തിയത്‌.


എംഡിഎംഎയുമായി മലപ്പുറം വെളിയങ്കോട് ചാടിറക്കത്ത് മുഹ്സിനെ (31) എറണാകുളം നോർത്ത്‌ പൊലീസ്‌ പിടികൂടി. ഇയാളിൽനിന്ന്‌ 69.99 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.


കൊച്ചിയിലേക്ക്‌ എംഡിഎംഎ എത്തിക്കുന്ന വൻ റാക്കറ്റുമായി ബന്ധമുള്ളയാളാണ്‌ മുഹ്‌സിനെന്ന്‌ പൊലീസ്‌ പറഞ്ഞു. എറണാകുളം നോർത്തിലെ ഹോസ്റ്റലിൽനിന്ന്‌ ഇയാളെ പിടികൂടുമ്പോൾ 12.12 ഗ്രാം എംഡിഎംഎ കൈവശമുണ്ടായിരുന്നു. ബാക്കി 57.87 ഗ്രാം എംഡിഎംഎ പ്രതി വാടകയ്‌ക്ക്‌ താമസിക്കുന്ന മെയ്‌ ഫസ്റ്റ്‌ റോഡിനുസമീപത്തെ വീട്ടിൽനിന്ന്‌ കണ്ടെടുത്തു. നാർകോട്ടിക് സെൽ എസിപി കെ എ അബ്‌ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്‌ ടീമാണ്‌ പ്രതിയെ പിടികൂടിയത്‌.



deshabhimani section

Related News

0 comments
Sort by

Home