15 December Sunday

സ്ത്രീപക്ഷ പോരാട്ടങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ബംഗളൂരുവില്‍ വൈഡബ്ല്യുസി വനിതാ കണ്‍വെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ബംഗളൂരു > ബംഗളൂരുവിലെ യുവ തൊഴിലാളികളുടെ പുരോഗമന സംഘടനയായ യങ് വര്‍ക്കേഴ്സ് കളക്ടീവിന്റെ ജനറല്‍ കോണ്‍ഫറന്‍സിനോടാനുബന്ധിച്ച് ഞായറാഴ്ച   ബംഗളൂരു കോറമംഗലയിലെ വൈഡബ്ല്യുസിഎ ഹാളില്‍ വെച്ചു ചേര്‍ന്ന വനിതാ കണ്‍വെന്‍ഷന്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി സഖാവ് എ ആര്‍ സിന്ധു ഉദ്ഘാടനം ചെയ്തു. ഐടി നഗരമായ ബംഗളൂരുവിലുള്‍പ്പെടെ സ്ത്രീകള്‍ക്കുനേരെ ഉയര്‍ന്നുവരുന്ന അതിക്രമങ്ങളിലും സ്ത്രികള്‍ നേരിടുന്ന കടുത്ത തൊഴില്‍ ചൂഷണങ്ങളിലും ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണം എന്ന് വനിതാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു



തൊഴിലാളി താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം  കൊടുക്കാന്‍ രാജ്യത്തെ മുഴുവന്‍ തൊഴിലാളികളും മുന്നോട്ട് വരണമെന്നും വനിതാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

വൈഡബ്ല്യുസി ജോയിന്‍ സെക്രട്ടറി അക്ഷയ ബാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  സിഐടിയു കര്‍ണാടക സംസ്ഥാന പ്രസിഡന്റ് എസ് വരലക്ഷ്മി , വൈ ഡബ്ല്യുസി ജനറല്‍ സെക്രട്ടറി ലെനില്‍ ബാബു എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു. 


പ്രധാന വാർത്തകൾ
 Top