15 October Tuesday

യുവാവിന്റെ ലൈം​ഗികാതിക്രമ പരാതി: രഞ്ജിത്തിന് മുൻകൂർ ജാമ്യം

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2024

കോഴിക്കോട് > യുവാവിന്റെ ലൈം​ഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനു മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  30 ദിവസത്തേക്കുള്ള താൽക്കാലിക മുൻകൂർ ജാമ്യമാണ് അനുവദിച്ചത്.

രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്  മാങ്കാവ് സ്വദേശിയാണു പരാതി നൽകിയത്. 2012ൽ ബംഗളുരുവിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽവെച്ച്  രഞ്ജിത്ത്  മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ്‌ യുവാവ് പൊലീസിൽ മൊഴി നൽകിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top