Deshabhimani

ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു

വെബ് ഡെസ്ക്

Published on Dec 04, 2024, 04:01 PM | 0 min read

ആലപ്പുഴ > ഭാര്യ വീട്ടിൽ ബന്ധുക്കളുടെ മർദനമേറ്റ യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌ (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.  സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആറാട്ടുപുഴ തറയില്‍ കടവ് തണ്ടാശേരില്‍ വീട്ടില്‍ ആതിര രാജിയാണ് വിഷ്ണുവിന്റെ ഭാര്യ. ഒന്നര വർഷമായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. ഇവർക്ക് നാല് വയസുള്ള കുട്ടിയുണ്ട്. അവധി ദിവസം വിഷ്ണുവിനോടൊപ്പം പോയ കുട്ടിയെ ഭാര്യവീട്ടിൽ തിരികെ എത്തിക്കാൻ ചെന്നപ്പോൾ ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാക്കുകയും മർദിക്കുകയുമായിരുന്നു. മർദത്തിനിടെ വിഷ്ണു കുഴഞ്ഞുവീണു. ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.



deshabhimani section

Related News

0 comments
Sort by

Home