25 May Wednesday

ക്രിസ്മസ് ബംപര്‍ ഭാഗ്യശാലി കോട്ടയത്ത്; ടിക്കറ്റ് വാങ്ങിയത് ഇന്ന് രാവിലെ

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് - പുതുവത്സര ബംപര്‍ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിന്റിംഗ് തൊഴിലാളിക്ക്. അയ്മനം സ്വദേശി സദാനന്ദന്‍ ഞായറാഴ്ച രാവിലെ വാങ്ങിയ XG 218582 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. പെയിന്റിംഗ് തെഴിലാളിയായ സദാനന്ദന്‍ രാവിലെ ഇറച്ചി വാങ്ങാന്‍ ഇറങ്ങിയ വഴിയില്‍ വച്ച് സുഹൃത്തില്‍ നിന്ന് ലോട്ടറി വാങ്ങുകയായിരുന്നു.

കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3 കോടി - 50 ലക്ഷം വീതം 6 പേര്‍ക്കും മൂന്നാം സമ്മാനം 60 ലക്ഷം- 10 ലക്ഷം വീതം 6 പേര്‍ക്കും ലഭിക്കും. രണ്ടാം സമ്മാനമായ 50 ലക്ഷം  788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു.

മൂന്നാം സമ്മാനമായ പത്തു ലക്ഷം XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 എന്നീ ടിക്കറ്റുകൾക്കും നാലാം സമ്മാനമായ അഞ്ചു ലക്ഷം XA 741906, XB 145409 XC 489704, XD 184478, XE 848905, XG 839293 എന്നീ ടിക്കറ്റുകൾക്ക് ലഭിക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top