28 January Saturday

ബാലസാഹിത്യകാരൻ വേണു വാരിയത്ത് അ‌ന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 23, 2022

പെരുമ്പാവൂർ> ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ മാറമ്പിള്ളി കീഴ്‌തൃക്കോവിൽ വാര്യത്ത് വേണു വാര്യത്ത് (കെ ആർ വേണു ഗോപാൽ 61) അന്തരിച്ചു. സംസ്‌കാരം നടത്തി. ബാലസാഹിത്യകാരൻ എന്ന പേരിൽ അറിയപ്പെടുന്ന വേണു വരിയത്തിന്റെ പുരാണ കഥകൾ, നോവൽ, കഥകൾ, ശാസ്‌ത്രനോവൽ, കവിതകൾ തുടങ്ങിയ വിവിധ സാഹിത്യ ശാഖകളിലായി 50 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 16 ഭാഷകളിൽ അദ്ദേഹത്തിന്റെ കൃതികൾ തർജ്ജിമ ചെയ്‌തിട്ടുണ്ട്.

സിംഹള ഭാഷയിലും നേപ്പാൾ ഭാഷയിലും കഥകൾ എഴുതിയിട്ടുണ്ട്. 1982-ൽ കുട്ടികളുടെ പ്രസിദ്ധീകരണമായ പൂമ്പാറ്റയുടെ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിച്ചു. ബാലരമ, പി സി എം ചിൽഡ്രൻസ് മാഗസിൻ എന്നിവയിൽ പത്രാധിപ സമിതി അംഗമായിരുന്നു. അമൃത മീഡിയ മാനേജിംഗ് എഡിറ്റർ, ബാലമംഗളം എഡിറ്റർ, തത്തമ്മ, ബാലഭൂമി, ചംപക്, ഗോകുലം. തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ചിത്രകഥകൾ രചിച്ചിട്ടുണ്ട്. കുട്ടികളുടെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ആപ്പിൾ ബീസിന്റെ ചീഫ് എഡിറ്ററും ടെൽമി മോറിന്റെ എഡിറ്ററുമാണ്. കേരള നദീസംരക്ഷണ സമിതിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഭാര്യ: ഷൈലജ (എസ്ബിഐ മുടിക്കൽ) മക്കൾ: ഹരികൃഷ്ണൻ, ജയ കൃഷ്ണൻ. മരുമകൾ: ശ്രുതി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top