18 September Wednesday

ജീവിത വിജയത്തിന്റെ ക്ലിക്ക്; മണി ചെറുതുരുത്തിയെന്ന അബ്ദുൾ ഖാദർ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ചെറുതുരുത്തി > ഫോട്ടോ​ഗ്രാഫിയിൽ താത്പര്യമുണ്ടായി ക്യാമറ കൈയ്യിലെടുത്തതാണ്. പിന്നീടത് ജീവനോപാധിയായി മാറി. മണി ചെറുതുരുത്തിയെന്ന അബ്ദുൾ ഖാദറിൻറെ തുടക്കമിങ്ങനെയാണ്.
ഇല്ലായ്മയിൽ നിന്ന് വിജയം കൈവരിച്ച ഒരു ഫോട്ടോഗ്രാഫറാണ് ഇയാൾ. പന്ത്രണ്ട്കൊല്ലം സൗദി അറേബ്യയിൽ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയശേഷമാണ് ഫോട്ടോ​ഗ്രാഫിയിലേക്ക് തിരിയുന്നത്. പോലീസുകാരുടെ പ്രിയപ്പെട്ട ഫോട്ടോ​ഗ്രാഫറാണ് മണി ചെറുതുരുത്തി.

ചെറുതുരുത്തി, ഷൊർണ്ണൂർ പോലീസ് സ്റ്റേഷനുകളിലെ എഫ് ഐ ആർ ഫോട്ടോ എടുക്കാൻ വിളിക്കുന്നത് ഇദ്ദേഹത്തേയാണ്. പതിനഞ്ച് കൊല്ലമായി പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട ഫോട്ടോകളും കൊലപാതക കേസുകളിലെ ഫോട്ടോകളും എടുക്കുന്നു. ദിവസങ്ങളോളം പഴക്കമുള്ള അഴുകിയ മൃതശരീരങ്ങളുടെ ഫോട്ടോ എടുക്കാൻ പലർക്കും മടിയും പേടിയുമാണ്. എന്നാൽ പോലീസ് വിളിച്ചാൽ ഏത് സ്ഥലത്തേക്കും മണി ഓടിയെത്തും. വേതനം നോക്കിയല്ല ഉപജീവനംകൂടിയായ ഈ തൊഴിൽ ചെയ്യുന്നത്.

എന്ത് തരുന്നുവോ അത് വാങ്ങിച്ചു പോരുകയാണ് പതിവ്.നിരവധി കൊലപാതക കേസുകളുടെ ഫോട്ടോ എടുത്തുണ്ടെങ്കിലും അവസാനമായി എടുത്ത ഫോട്ടോ പാഞ്ഞാളിൽ നിലവിളക്കുകൊണ്ടുള്ള അടിയേറ്റുമരിച്ച റിട്ടയേർഡ് അധ്യാപികയുടെ ദയനീയ രം​ഗമാണ്.  ഒരു പ്രാദേശിക ചാനലിലും  പത്രത്തിൻറെ പ്രാദേശിക ലേഖകനായും ജോലി ചെയ്യുന്നുണ്ട്.വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ് ഇദ്ദേഹം.വീഡിയോഗ്രാഫി,ഫോട്ടോഗ്രാഫിയിൽ അവാർഡുകൾ നേടിയിട്ടുണ്ട്,സിനിമ, സീരിയൽ, ഡോക്യുമെൻറ ട്രികൾ, ഷോർട്ട് ഫിലിം,ആൽബങ്ങൾ എന്നിവയിൽ ചെറുതും വലുതും ആയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്.ചെറുതുരുത്തി കണ്ണൻ ചാത്തയിൽ അബ്ദുൾ റഹിമാന്റെയും, ആമിനയുടെയും മകനാണ് .ഭാര്യ : മൈമ്മൂന. മക്കൾ : മുജീബ് റഹ്മാൻ, മുഹമ്മദ് നജീബുദ്ധീൻ, മുഹമ്മദ് മുനീബ്.


പ്രധാന വാർത്തകൾ
 Top