13 July Monday
ജൂൺ 5

പരിസ്ഥിതിദിനത്തിൽ ഫലവൃക്ഷത്തൈ നടാൻ സിപിഐ എമ്മും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


പരിസ്ഥിതി ദിനമായ അഞ്ചി-ന്‌ സിപിഐ എം  നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫലവൃക്ഷത്തൈകൾ നടുമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയോട്‌ ചേർന്നാണ്‌ തൈനടൽ പരിപാടി‌. ഭക്ഷ്യ സ്വയം പര്യാപ്‌തതയിലേക്ക്‌ നയിക്കുന്നതിന്‌ പഴങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ട്‌. ഫലവൃക്ഷത്തൈ നടുന്ന പാർടി ഘടകങ്ങൾ പരിപാലനവും ഏറ്റെടുക്കും. പാർടിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പ്രവർത്തകരുടെ  വീട്ടുവളപ്പിലുമാണ്‌ തൈ നടുന്നത്‌. സംസ്ഥാനതല ഉദ്‌ഘാടനം വിളപ്പിൽശാലയിലെ ഇ എം എസ്‌ അക്കാദമിയിൽ  നടക്കും.

പ്രളയവും കോവിഡും പ്രകൃതി സംരക്ഷണത്തിന്റെയും സ്വയംപര്യാപ്‌തയുടെയും പ്രാധാന്യം ഏറെ വർധിപ്പിച്ചുവെന്ന്‌  കോടിയേരി പറഞ്ഞു.
ഇതു തിരിച്ചറിയാനും ക്രിയാത്മകമായി പ്രതികരിക്കാനും സമൂഹത്തിന്‌ ഉത്തരവാദിത്തമുണ്ട്‌. ഇതു മനസ്സിലാക്കി നാടിനെ ഭക്ഷ്യ സ്വയം പര്യാപ്‌തതയിലേക്ക്‌ നയിക്കുന്നതിൽ പ്രവർത്തകർ പങ്കാളികളാകണമെന്ന്‌ കോടിയേരി അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top