കൊച്ചി > മലയാളസിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും അതിൽ സ്‌ത്രീകളുമുണ്ടെന്ന് നടി ശ്വേത മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷിക്കാനാകില്ലെന്ന് സർക്കാർ പറഞ്ഞത് ശരിയാണ്. ദുരനുഭവങ്ങളുണ്ടായവർ നേരിട്ട് പരാതി നൽകിയാൽ മാത്രമേ പൊലീസിന് കേസെടുത്ത് അന്വേഷിക്കാനാകൂ. സ്‌ത്രീകൾ അതിനായി ധൈര്യപൂർവം രംഗത്തുവരണം. ബംഗാളി നടി പ്രതികരിച്ചതു പോലെ കൂടുതൽപേർ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ.
തനിക്ക് മലയാളസിനിമാ രംഗത്തുനിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല. നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് താൻ. കാസ്‌റ്റിങ് കൗച്ചുണ്ടെന്ന് വിശ്വസിക്കുന്നു. വ്യക്തിപരമായി ബുദ്ധിമുട്ട് നേരിട്ടിട്ടില്ലെങ്കിലും ഫെെറ്റ് ചെയ്‌താണ് നിന്നിട്ടുള്ളത്. നാലഞ്ച് കേസ് നടക്കുന്നുണ്ട്. സിനിമയിൽനിന്ന് എത്രയോ തവണ മാറ്റിനിർത്തപ്പെട്ടു. ഒമ്പതു സിനിമകൾക്ക് കരാർ ഒപ്പിട്ടെങ്കിലും മുടങ്ങിപ്പോയ അനുഭവമുണ്ട്. വൈകിയാണെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും ശ്വേത പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..