23 January Wednesday

കാസര്‍കോട് ചേറ്റുകുണ്ടിലെ അക്രമം; 4 ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

കാസര്‍കോട് >  കാഞ്ഞങ്ങാട്  ചേറ്റുകുണ്ടില്‍ വനിതാമതിലില്‍ പങ്കെടുക്കാനെത്തിയവരേയും  പൊലീസിനേയും  മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ച കേസില്‍  നാലു ബിജെപി പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.  ചേറ്റുകുണ്ടിലെ ബാബുരാജ് (35), മധു (45), കീക്കാനത്തെ ഗിരിഷ് (26), രഞ്ജിത്ത് (31) എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ അറസ്റ്റിലായവരില്‍ മധു, രഞ്ജിത്ത് എന്നിവര്‍ മനോരമ ന്യൂസ് ചാനലിലെ റിപ്പോര്‍ട്ടര്‍ എ ബി ശരത്ചന്ദ്രന്‍, ക്യാമറമാന്‍ ടി ആര്‍ ഷാന്‍, 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ ഷഹദ് റഹ്മാന്‍, ക്യാമറാമാന്‍ രഞ്ജു ജിഎന്‍എഫ് എന്നിവരെ അക്രമിച്ച കേസിലും പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top