06 October Thursday

ഭർത്താവ് നോക്കി നിൽക്കെ അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2022

അഗളി>പശുവിന്റെ കരച്ചിൽ കേട്ട്‌ വീടിന്‌ വെളിയിൽ ഇറങ്ങിയ യുവതിയെ ഭർത്താവ് നോക്കി നിൽക്കെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി കാവുണ്ടിക്കൽ പ്ലാമരത്ത് ശിവരാമന്റെ ഭാര്യ മല്ലീശ്വരി (45) യെയാണ വ്യാഴാഴ്ച പുലർച്ച രണ്ടരയോടെ ആന കുത്തിക്കൊന്നത്.

പശുക്കൾ കരയുന്നത് കേട്ടാണ് ശിവരാമനും മല്ലീശ്വരിയും പുറത്തിറങ്ങിയത്. ശിവരാമൻ പശുക്കളുടെ അടുത്തേക്ക് പോയതും  മുറ്റത്ത് നിന്നിരുന്ന മല്ലീശ്വരിയുടെ അടുത്തേക്ക് ഒറ്റയാൻ പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. ആന ഓടിയടുക്കുന്നത് കണ്ട്‌ വീടിനുള്ളിലേക്ക് രക്ഷപ്പെടാൻ ഭാര്യയോട് ശിവരാമൻ പറഞ്ഞെങ്കിലും കഴിഞ്ഞില്ല.  ശിവരാമനെയും ആക്രമിക്കാൻ കാട്ടാന ഓടിയെത്തിയെങ്കിലും സമീപത്തുള്ള സഹോദരന്റെ വീട്ടിലേക്ക് ഓടി കയറി രക്ഷപെട്ടു. മല്ലീശ്വരിയുടെ മൃതദേഹത്തിന് സമീപം നിലയുറപ്പിച്ച കാട്ടാനയെ ബന്ധുക്കളും നാട്ടുക്കാരും ചേർന്ന് ബഹളം വെച്ചാണ് തുരത്തിയത്.

കൃഷിസ്ഥലത്തിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ചിരുന്നെങ്കിലും അയൽവാസിയുടെ പരാതിയിൽ  അഗളി പൊലീസിന്റെ നിർദേശമനുസരിച്ച്  വൈദ്യതി വേലി പ്രവർത്തിച്ചിരുന്നില്ല. ഇതാണ് കാട്ടാന കൃഷി സ്ഥലത്ത് എത്തുന്നതിന്‌ ഇടയാക്കിയതെന്ന്‌ യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. മക്കൾ: കിഷോർ, കൃതിക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top