12 December Thursday

വനിതാ കമീഷൻ അധ്യക്ഷയ്‌ക്കു നേരെ യൂത്ത്‌ കോൺ. ആക്രമണം

സ്വന്തം ലേഖകന്‍Updated: Wednesday Oct 30, 2019

അരിമ്പൂർ> സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്-സൺ എം സി ജോസഫൈൻ, അംഗം അഡ്വ. ഷിജി ശിവജി എന്നിവർക്കുനേരെ അരിമ്പൂരിൽ കെഎസ്- യു,- യൂത്ത്- കോൺഗ്രസ്- പ്രവർ-ത്തകരു-ടെ ആക്രമണം. പൊലീസ്‌ കർശനസുരക്ഷയൊരുക്കിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്-ച രാവിലെ അരിമ്പൂർ പഞ്ചായത്ത്- കമ്യൂണിറ്റി ഹാളിന് സമീപത്താ-യി-രുന്നു സം-ഭവം.- അരിമ്പൂർ- പഞ്ചായത്തും സംസ്ഥാന വനിതാകമീഷനും സംഘടിപ്പിച്ച സ്--ത്രീ-ശാ-ക്തീ-കരണ ശിൽപ്പശാല ഉദ്-ഘാടനം ചെയ്യാനെത്തിയപ്പോഴാണ്‌ ആക്രമണമുണ്ടായത്‌. വാളയാർ വിഷയത്തിൽ  ഇവിടെ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ജോ-സഫൈ-ന്റെയും ഷിജിയുടെയും കാർ- വന്നപ്പോൾ പാ-ഞ്ഞെത്തി-യ യൂ-ത്ത്-- കോൺ-ഗ്രസ്-- പ്രവർ-ത്തകർ വാഹനം വളഞ്ഞ്‌  കരി-ങ്കൊ-ടി- വീ-ശി കാറിന്റെ ഗ്ലാസുകളിലും ബോഡിയിലും ആഞ്ഞടിച്ചു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി അഡ്വ.- സി ശിൽപ്പയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. പി എ ജോസ്-, ജിജോ നീലങ്കാവിൽ, സി എൽ ജോൺസൺ തുടങ്ങി-യവരും- സം-ഘത്തി-ലുണ്ടാ-യി.- സംഭവവുമായി ബന്ധപ്പെട്ട്- 14 പേർക്കെതിരെ അന്തിക്കാട്‌ പൊലീസ്‌ കേസെടുത്തു. 

വിവരമറിഞ്ഞ്- എൽഡിഎഫ്- പ്രവർത്തകരും സ്ഥലത്തെത്തി.- യൂത്ത്‌ കോൺഗ്രസിന്റെ ഗുണ്ടായിസം ചോദ്യം ചെയ്-തത്‌ വാക്കേറ്റത്തിലും ഉന്തും തള്ളിലുമെത്തി. ഈ തിരക്കിനിടയിൽപ്പെട്ട്-- ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയ മൂന്നുപേർക്ക്- നിസ്സാര പരിക്കേറ്റു.പൊ-ലീ-സ്-- വലയത്തി-നി-ടയിൽ- സെക്രട്ടറി-യറ്റി-ന്റെ  ചുറ്റുമതിൽ ചാടിക്കടന്നതുൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് കെഎസ്-‌യു നേതാവായ സി ശിൽപ്പ.
സ്--ത്രീ-ശാ-ക്തീ-കരണ ശിൽ-പ്പ-ശാലയ്‌ക്കെത്തി-യ തങ്ങളെ ആക്രമി-ക്കാൻ- ശ്രമി-ച്ചത്-- പ്രതി-ഷേധാർ-ഹമാ-ണെന്ന്- എം- സി- ജോ-സഫൈൻ -പറഞ്ഞു.- കു-റ്റവാ-ളി-കൾക്കെതി-രെ പൊ-ലീ-സ്-- നി-യമനടപടി- സ്വീ-കരി-ക്കു-മെന്നാ-ണ്- പ്രതീ-ക്ഷയെന്നും- അവർ- വ്യ-ക്തമാ-ക്കി.-


പ്രധാന വാർത്തകൾ
 Top