സ്‌ത്രീസൗഹൃദ ടൂറിസം , അടിസ്ഥാന സൗകര്യത്തിലും ആഗോള നിലവാരം ; എട്ടിടം ഇന്റർനാഷണൽ
തിരുവനന്തപുരം
സംസ്ഥാനത്തെ എട്ടു വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സ്‌ത്രീസൗഹൃദത്തിലും അടിസ്ഥാന സൗകര്യത്തിലും ആഗോള നിലവാരം. കുമരകം (98.72 % മാർക്ക്), കണ്ണൂർ ഫോർട്ട് (93.95), പിണറായി (89.74), ആദികടലായി (88.46), പയ്യാമ്പലം ബീച്ച് (87.18 %), അഞ്ചരക്കണ്ടി (82.05%), മൂന്നാർ (79.49 %), കാന്തല്ലൂർ (73.08 %) എന്നിവയാണ് എട്ട് സ്ഥാനത്ത്. ലോകത്ത് ആദ്യമായി ടൂറിസം മേഖലയിൽ നടത്തിയ ലിംഗസമത്വ, സ്ത്രീസുരക്ഷാ ഓഡിറ്റിലാണ് പഠനറിപ്പോർട്ട് വന്നത്.
ഇരിങ്ങൽ കരകൗശല ഗ്രാമം (69.23 %), കൊല്ലം സാമ്പ്രാണിക്കൊടി (67.95 %), കോവളം ബീച്ച്, ലൈറ്റ് ഹൗസ് ( 66.67 %), ഫോർട്ട് കൊച്ചി ( 65.38 %), തേക്കടി (64.10 %), കോഴിക്കോട് നെല്യാടി (60.26 %), പുന്നമട ഫിഷിങ് പോയിന്റ് (58.97 %), കൊല്ലം തെൻമല (57.69 %) എന്നിവ തൊട്ടുപിന്നിലുണ്ട്. പഠനം നടത്തിയ 72 കേന്ദ്രത്തിൽ 25നും 50 ശതമാനത്തിനും മുകളിൽ മാർക്കുണ്ട്. മികച്ച താമസ സൗകര്യം, ഗതാഗത സൗകര്യം, തെരുവുവിളക്ക്, കുടിവെള്ളം, വിശ്രമമുറി, ശൗചാലയം തുടങ്ങിയവയായിരുന്നു മാനദണ്ഡം. അഞ്ചിടത്ത് ലിംഗസമത്വ, സ്ത്രീസുരക്ഷാ ഓഡിറ്റും നടത്തി. കാന്തല്ലൂർ, കുമരകം, പെരുമ്പളം, കടലുണ്ടി, കനകക്കുന്ന് കൊട്ടാരം, മ്യൂസിയം എന്നിവിടങ്ങളിലായിരുന്നു ഓഡിറ്റ്.
0 comments