Deshabhimani

സിനിമാ യൂണിറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി ഉറപ്പാക്കും: വനിതാ കമീഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 03, 2024, 08:12 PM | 0 min read

ഫറോക്ക്
കേരളത്തിലെ എല്ലാ സിനിമാ യൂണിറ്റുകളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കുമെന്ന് വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കേരള വനിതാ കമീഷൻ കടലുണ്ടിയിൽ സംഘടിപ്പിക്കുന്ന ദ്വിദിന തീരദേശ ക്യാമ്പിന്റെ ഭാഗമായുള്ള ഏകോപനയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.  

പോഷ് നിയമപ്രകാരം എല്ലാ തൊഴിൽ മേഖലയിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. സിനിമാ മേഖലയിലെ ഓരോ യൂണിറ്റിലും പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എല്ലാ യൂണിറ്റിലും രൂപീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

എന്നിട്ടും പല യൂണിറ്റുകളിലും കമ്മിറ്റി ഉണ്ടായില്ല. ഹൈക്കോടതി വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വനിതാ കമീഷൻ ശക്തമായി ഇടപെടുമെന്നും അധ്യക്ഷ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home