23 July Tuesday

VIDEO - പയ്യാവൂരിൽ കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

കണ്ണൂർ> പയ്യാവൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ കാട്ടാന വീണു. ഇന്നലെ രാത്രിയാണ്‌ ചന്ദനക്കാംപാറ ഷിമോഗ കോളനിയിലെ  കിണറ്റിൽ ആന വീണത്‌.

സ്‌ഥിരം കാട്ടാന ശല്യമുള്ള പ്രദേശമാണിവിടം. പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്‌.  കാട്ടാനയെ കയറ്റാനുള്ള ഫോറസ്റ്റ് അധികതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു.

ആനയെ കയറ്റാൻ നടപടി തുടങ്ങിയെങ്കിലും കാട്ടാനകൾ സ്‌ഥലത്ത്‌ നിലയുറപ്പിച്ചത്‌ രക്ഷാപ്രവർത്തനത്തിന്‌ ആദ്യം തടസ്സമായിരുന്നു.



 


പ്രധാന വാർത്തകൾ
 Top