Deshabhimani

രക്ഷാദൗത്യം വിഫലം; പാലപ്പിള്ളിയിൽ സെപ്ടിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 12:32 PM | 0 min read

തൃശൂർ > തൃശൂർ പാലപ്പിള്ളിയിൽ സെപ്ടിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘത്തിന്റെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമം ഫലം കണ്ടില്ല. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്.

രാവിലെ എട്ടോടെയാണ് ഉപയോ​ഗശൂന്യമായി കിടന്ന സെപ്ടിക് ടാങ്കിൽ കാട്ടാന വീണത് നാട്ടുകാരുടെ ശ്ര​ദ്ധയിൽപ്പെട്ടത്. കുട്ടിയാനയുടെ ശരീരത്തേക്ക് മണ്ണ് വീണ് കിടന്നതിനാൽ സ്വയം എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ജെസിബി ഉപയോ​ഗിച്ച് മണ്ണ് മാറ്റി ആനയെ പുറത്തെത്തിക്കാനായിരുന്നു ശ്രമിച്ചത്. മണ്ണ് നീക്കിയതോടെ ആന കൈകാലുകൾ ഉയർത്താൻ ശ്രമിച്ചെങ്കിലും എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. 11.30 യോടെ ആന ചരിഞ്ഞെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഏകദേ​​ശം 200 വാര അകലെ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.



deshabhimani section

Related News

0 comments
Sort by

Home