02 July Thursday

കോതമംഗലം പൂയംകുട്ടി ആറിൽ കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020

കോതമംഗലം > പൂയംകൂട്ടി ആറിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. പൂയംകൂട്ടി ആറിൽ മണികണ്ഠൻ ചാലിന് താഴെ പുളികുത്ത് ഭാഗത്ത് ഇന്ന് പുലർച്ചയോടെയാണ് ജഡം കണ്ടെത്തിയത്. നാല് വയസ് പ്രായമുള്ള പിടിയാനയുടെ ജഡം ജീർണ്ണിച്ച നിലയിലായിരുന്നു. പാറ മുകളിൽ നിന്നും തെന്നി വീണ് അപകടത്തിൽ പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ ഒഴുകി എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനപാലകർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം ജഡം സംസ്ക്‌ക‌രിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top