18 February Tuesday

ആറാട്ടുകടവിൽ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

കണ്ണൂർ> ചെറുപുഴ പുളിങ്ങോം ആറാട്ടുകടവിൽ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ആറാട്ടുകടവ് കോളനിയിലെ പുതിയ വീട്ടിൽ പദ്മനാഭനെയാണ്‌  (48) കാട്ടാന കൊന്നത്‌.  വെള്ളിയാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കാര്യങ്കോട് പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് കർണാടക ഫോറസ്റ്റ് വഴി ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു. മൃതദേഹം ചെറുപുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.  തലവിൽ സ്വദേശിയാണ്. ഭാര്യ:ഗീത. മക്കൾ:പ്രസീത, വിപിൻ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top