കണമല> എരുമേലി കണമലയിൽ ആക്രമണം നടത്തിയ കാട്ടുപോത്തിനെ മയക്കുവെടി വയ്‌ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കി. പോത്തിനെ വെടിവയ്‌ക്കാൻ സിആർപിസി വകുപ്പ് പ്രകാരം കലക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമ പ്രകാരം പോത്തിനെ വെടിവെച്ച് കൊല്ലാൻ കഴിയില്ല. പകരം ജനവാസ മേഖലയിൽ ഇറങ്ങി ശല്യം തുടർന്നാൽ മയക്കുവെടി വച്ച് ഉൾക്കാട്ടിലേയ്ക്ക് വിടുന്നതിനാണ് നിയമം അനുവദിക്കുക. ഈ പശ്ചാത്തലത്തിലാണ് വനം വകുപ്പിന്റെ നടപടി.
ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ എസ് അരുണിനെ ഇതിനായി ചുമതലപ്പെടുത്തി. വേണ്ട സഹായം നൽകാൻ കോട്ടയം ഡിഎഫ്ഒ എൻ രാജേഷിനോടും നിർദേശിച്ചു. നിലവിൽ പ്രദേശത്ത് ആശങ്കയുടെ കാര്യമില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. കാട്ടുപോത്ത് പെരിയാർ കടുവ സങ്കേതത്തിന്റെ വെസ്റ്റ് ഡിവിഷനിലേയ്ക്ക് നീങ്ങിയതായി വനംവകുപ്പിന്റെ നിരീക്ഷണത്തിൽ കണ്ടെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..