23 March Saturday

ശബരിമല കര്‍മസമിതി നേതാവിനെ പമ്പയില്‍ കാട്ടുപന്നി കുത്തി; മലചവിട്ടാനാകാതെ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

നെയ്യാറ്റിന്‍കര > ശബരിമല കര്‍മസമിതി നേതാവും ബിജെപി മുനിസിപ്പല്‍ കൗണ്‍സിലറുമായ ആളെ പമ്പയില്‍ കാട്ടുപന്നികുത്തി. കെട്ടുംകെട്ടി സന്നിധാനത്തേക്ക് തിരിച്ച നെയ്യാറ്റിന്‍കര മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ഹരികുമാറിനെയാണ് കാട്ടുപന്നി കുത്തിയത്. വലത്തേ കാല്‍മുട്ടിന് മുകലിലാണ് കുത്തേറ്റത്.

ബുധനാഴ്‌‌ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആഴത്തില്‍ കുത്തേറ്റതിനെ തുടര്‍ന്ന് ഹരികുമാറിനെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മലചവിട്ടാനാകാതെ ഹരികുമാര്‍ നാട്ടിലേക്ക് മടങ്ങി.




 


പ്രധാന വാർത്തകൾ
 Top