22 July Monday

ജി സുകുമാരന്‍ നായരുടെ പത്നി കെ കുമാരി ദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

കോട്ടയം> എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പത്നി കെ കുമാരി ദേവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 75 വയസായിരുന്നു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കുമാരിദേവിക്ക് ഇന്ന് ഉച്ചയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.

 


പ്രധാന വാർത്തകൾ
 Top