18 September Wednesday

കുടുംബവഴക്ക്‌: കരകുളത്ത്‌ യുവതിയെ ഭർത്താവ്‌ കഴുത്തറുത്തുകൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

തിരുവനന്തപുരം> ഭാര്യയെ  കഴുത്തറുത്തു  കൊലപ്പെടുത്തിയ ശേഷം  ഭർത്താവ്  പോലീസിൽ  കീഴടങ്ങി .കരകുളം മുല്ലശ്ശേരി  ആനൂർ  മാടവിളവീട്ടിൽ  സ്മിത (38 ) നെയാണ്  ഭർത്താവായ  സജീവൻ  (47  ) കഴുത്തറുത്തു കൊലപ്പെടുത്തിയത് . ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ്  സംഭവം നടന്നത് .

മദ്യ ലഹരിയിൽ  വീട്ടിലെത്തിയ  സജീവൻ  ഭാര്യയുമായി  വഴക്കിടുകയായിരിന്നു .ഭാര്യയെ വയറിൽ  കത്തികൊണ്ടു കുത്തിയ ശേഷം  കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്ന്  കൃത്യം നടത്തിയ  ശേഷം  നെടുമങ്ങാട്  പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി  വെളിപ്പെടുത്തി.സജീവൻ ഭാര്യയും തമ്മിൽ സ്ഥിരമായി  വഴക്കുണ്ടാകുമായിരുന്നതായി  നാട്ടുകാർ പറയുന്നു .

സംഭവസമയത്ത്   മക്കളായ  പാർവതി ,ഭദ്ര  എന്നിവർ  വീട്ടിൽ  ഉണ്ടായിരിന്നു .പോലീസ്  സ്റ്റേഷനിൽ  കീഴടങ്ങിയ പ്രതിയെ  ചോദ്യം ചെയ്തു വരുന്നതായും  തെളിവെടുപ്പിനായി കൊണ്ട് പോകുമെന്ന് എസ് ഐ പറഞ്ഞു .സ്മിതയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി  മെഡിക്കൽ കോളേജിലേക്ക്  കൊണ്ടുപോയി .കെട്ടിട നിർമ്മാണ തൊഴിലാളിയാണ് സജീവ് .സ്മിത  മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായിരിന്നു.


പ്രധാന വാർത്തകൾ
 Top