08 October Tuesday

കാർ വാങ്ങാൻ തർക്കം: ഭർത്താവിന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ഭാര്യ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

തിരുവനന്തപുരം > ഓണത്തിന് കാർ വാങ്ങാൻ ഭാര്യാവീട്ടുകാരുമായി തർക്കം. ഭാര്യ, ഭർത്താവിന്റെ കണ്ണിൽ മുളകുപൊടിയെറിയുകയും തടികഷ്ണംകൊണ്ട് അടിക്കുകയും ചെയ്തു. പള്ളിച്ചൽ മച്ചേൽ അയ്യംപുറം സാഗർ വില്ലയിൽ ഡ്രൈവറായ പ്രസാദിനെയാണ് ഭാര്യ ചിഞ്ചു മർദ്ദിച്ചത്.

കണ്ണിൽ മുളകുപൊടി തേച്ചശേഷമാണ് പ്രസാദിനെ തടികൊണ്ട് തലയ്ക്കുമുന്നിലും പിന്നിലും അടിച്ച് പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ പ്രസാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് വധശ്രമത്തിന് കേസെടുത്തതോടെ ചിഞ്ചു ഒളിവിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top