22 June Tuesday
4 മുതൽ 9 വരെയും
 കടുത്ത നിയന്ത്രണം

സ്വയം നിയന്ത്രിച്ച്‌ ജനം ; എങ്ങും ലോക്ക്ഡൗൺ പ്രതീതി

വെബ് ഡെസ്‌ക്‌Updated: Saturday May 1, 2021

നിയന്ത്രണത്തെ തുടർന്ന് ശനിയാഴ്ച തിരക്കൊഴിഞ്ഞ തിരുവനന്തപുരം ചാക്ക ബെെപാസ്


തിരുവനന്തപുരം
സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ  ജനം സ്വയം ഏറ്റെടുക്കുന്ന കാഴ്‌ചയായിരുന്നു ശനിയാഴ്‌ച സംസ്ഥാനത്തെങ്ങും കണ്ടത്‌. കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത്‌ പ്രഖ്യാപിച്ച വാരാന്ത്യ നിയന്ത്രണത്തോട്‌ കൂടുതൽ സഹകരിക്കുകയായിരുന്നു എല്ലാവരും. കഴിഞ്ഞ ആഴ്‌ചയേക്കാൾ തിരക്ക്‌ കുറവായിരുന്നു ശനിയാഴ്‌ച. ഇതോടെ സംസ്ഥാനം ലോക്‌ഡൗൺ പ്രതീതിയിലായി. വോട്ടെണ്ണൽ ദിനമായ ഞായറാഴ്‌ചയും തുടർന്ന്‌ ചൊവ്വാഴ്‌ച മുതൽ ഞായറാഴ്‌ചവരെയും സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌‌. ശനിയാഴ്‌ച അത്യാവശ്യക്കാർ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങളും ആശുപത്രിയിലേക്കും മരണച്ചടങ്ങുകൾക്ക്‌ പോകുന്ന വാഹനങ്ങളുമായിരുന്നു കൂടുതൽ. പൊലീസ്‌ പരിശോധന കർശനമായിരുന്നു. മിക്ക കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും മാത്രം തുറന്നു. ഹോട്ടലുകളിൽ പാർസൽ മാത്രമായിരുന്നു. അനുവദനീയമായ യാത്രക്കാരിൽ കൂടുതൽപേർ സഞ്ചരിച്ച വാഹനങ്ങൾ തടഞ്ഞ്‌ പിഴയീടാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top