14 August Friday

സാമൂഹ്യ യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രം നാളെ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കൊച്ചി> സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ കൂവപ്പടി പഞ്ചായത്തിലെ ചേരാനല്ലൂര്‍ ഓച്ചാന്‍ തുരുത്തില്‍ ആരംഭിക്കുന്ന ആധുനിക യന്ത്രവത്കൃത പനമ്പ് നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം  ജൂലൈ  6 ന്  രാവിലെ 10.30 ന് മന്ത്രി ഇ.പി. ജയരാജന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കും.  ഏറ്റവുമധികം പനമ്പു നെയ്ത്ത് തൊഴിലാളികളുള്ള ചേരാനല്ലൂരില്‍ സാമൂഹിക യന്ത്രവത്കൃത  നെയ്ത്ത് കേന്ദ്രം ആരംഭിക്കുന്നതോടെ അമ്പതിലധികം പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കും.

 ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഫലകം അനാച്ഛാദനം ചെയ്യും. മാനേജിംഗ് ഡയറക്ടര്‍ എ.എം. അബ്ദുള്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ഡ് അംഗം സാനി ജോര്‍ജ് അധ്യക്ഷത വഹിക്കും. ബാംബൂ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി.പി. ദേവസിക്കുട്ടി, സി.വി.ശശി, സി.കെ. സലിം കുമാര്‍, മാനേജര്‍ ആര്‍.കെ. അര്‍ജുനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top