26 September Monday

ഓഡിഷന്റെ മറവിൽ ലൈംഗികാതിക്രമം: 
നടപടി വേണമെന്ന്‌ ഡബ്ല്യുസിസി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കൊച്ചി
‘പടവെട്ട്’ സിനിമയുടെ സംവിധായകനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കുമെതിരെ നടപടിയെടുക്കണമെന്ന്‌ മലയാള സിനിമയിലെ വനിതാകൂട്ടായ്മ ഡബ്ല്യുസിസി ആവശ്യപ്പെട്ടു. മീടൂ ആരോപണം നേരിടുന്ന സംവിധായകൻ ലിജു കൃഷ്‌ണയുടെയും  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിന്റെയും പേര് സിനിമയുടെ ക്രെഡിറ്റ്സിൽനിന്ന്‌ ഒഴിവാക്കണമെന്ന്‌ ഡബ്ല്യുസിസി ഫെയ്‌സ്‌ബുക്‌ പോസ്റ്റിൽ ആവശ്യപ്പെട്ടു.
പരാതിക്കാരിക്ക് നീതി ലഭിക്കാൻ വനിതാ കമീഷൻ ഇടപെടണം.

ആഭ്യന്തര പരാതിപരിഹാര സെൽ ഇല്ലാതെയാണ് സിനിമ ഒരുക്കിയതെന്നും ഡബ്ല്യുസിസി ആരോപിച്ചു.  വെള്ളിയാഴ്ച "വിമെൻ എഗെയ്ൻസ്റ്റ് സെക്‌ഷ്വൽ ഹരാസ്‌മെന്റ്' എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ്‌ മീടൂ ആരോപണം ഉയർന്നത്‌. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് ആരോപണം ഉന്നയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top