Deshabhimani

മുണ്ടക്കൈ 
കേന്ദ്രസഹായം ; ആരോപണം തെറ്റ്‌ 
 , അപേക്ഷ വൈകിയിട്ടില്ല , ആദ്യം റിപ്പോർട്ട്‌ സമർപ്പിച്ചത്‌ കേരളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2024, 12:30 AM | 0 min read


തിരുവനന്തപുരം
മുണ്ടക്കൈ ദുരന്തത്തെത്തുടർന്ന്‌ പ്രത്യേക സാമ്പത്തിക സഹായത്തിനായുള്ള നിവേദനം നൽകുന്നത്‌ കേരളം വൈകിപ്പിച്ചുവെന്ന ആരോപണം തെറ്റ്‌. പുനരധിവാസം ഉൾപ്പെടെയുള്ളവയ്‌ക്ക്‌ 2221.033 കോടി രൂപയുടെ പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ് അസസ്‌മെന്റ് റിപ്പോർട്ട്‌ നവംബർ 13ന്‌ നൽകി. അടിയന്തര സഹായത്തിനായുള്ള നിവേദനം ആഗസ്‌ത്‌ 17ന്‌ സമർപ്പിച്ചു.

ദുരന്തത്തിനുശേഷം പുനർനിർമാണ പദ്ധതി (പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌സ് അസസ്‌മെന്റ്) തയ്യാറാക്കുന്നതിനുള്ള മാർഗനിർദേശം കേന്ദ്രസർക്കാർ വിജ്ഞാപനംചെയ്യുന്നത്‌ ഈ വർഷം ആഗസ്‌ത്‌ 14നാണ്‌. മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ജൂലൈ 30നും. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ സാമ്പത്തിക സഹായത്തിന്‌ പിഡിഎൻഎ പ്രകാരം അപേക്ഷിക്കേണ്ടിയിരുന്നില്ല. അതിനാൽ അടിയന്തര സഹായത്തിനുള്ള നിവേദനം ആഗസ്‌ത്‌ 17ന്‌ സമർപ്പിച്ചു. ഇതിൽ തീരുമാനമെടുക്കാത്ത കേന്ദ്ര സർക്കാർ ഒരുരൂപ പോലും അനുവദിച്ചുമില്ല. പുതിയ മാർഗനിർദേശം തയ്യാറാക്കേണ്ടതിനെക്കുറിച്ച്‌ ദേശീയ ദുരന്തനിവാരണ അതോറിറ്റി (എൻഡിഎംഎ) ഉ
ദ്യോഗസ്ഥർക്ക്‌ പരിശീലനം നൽകിത്തുടങ്ങിയത്‌ പിന്നീടാണ്‌.

കേന്ദ്ര സർക്കാർ പ്രതിനിധിയായി എൻഡിഎംഎ അംഗങ്ങളും കേരള സർക്കാർ പ്രതിനിധികളായി കെഎസ്ഡിഎം അംഗങ്ങളും വിദഗ്‌ധരും ചേർന്ന സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്‌ മൂന്നുമാസമെങ്കിലും വേണ്ടിയിരുന്നിടത്ത്‌ ചുരുങ്ങിയ സമയമെടുത്ത്‌ 583 പേജുള്ള റിപ്പോർട്ട്‌ നവംബർ 13ന്‌ സമർപ്പിച്ചു. ഇത്‌ അടിയന്തര സഹായത്തിനുള്ളതല്ല, പുനരധിവാസം ഉൾപ്പെടെയുള്ളവയ്‌ക്കാണ്‌. ഈ റിപ്പോർട്ടിനെയാണ്‌ കേരളം വൈകിപ്പിച്ചുവെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ പാർലമെന്റിൽ പറഞ്ഞത്‌. പിഡിഎൻഎ മാർഗനിർദേശം പുറത്തുവിട്ടശേഷം ആദ്യമായി റിപ്പോർട്ട്‌ സമർപ്പിച്ചത്‌ കേരളമാണ്‌.

ത്രിപുരയ്‌ക്കും തെലങ്കാനയ്‌ക്കും കഴിഞ്ഞദിവസം തമിഴ്‌നാടിനും അനുവദിച്ചതുപോലെ അടിയന്തര സഹായം കേരളത്തിനു നൽകിയില്ല. ഇതു മറയ്‌ക്കാനാണ്‌ പിഡിഎൻഎ സമർപ്പിക്കാൻ വൈകി എന്ന കേന്ദ്ര ആരോ
പണം.
 



deshabhimani section

Related News

0 comments
Sort by

Home