14 October Monday

വയനാട് ദുരന്തം ; ബാങ്കുകൾ വിട്ടുവീഴ്‌ച
ചെയ്യണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


കൊച്ചി
വയനാട്ടിലെ ദുരന്തബാധിതരുടെ കടബാധ്യതകളിൽ വിട്ടുവീഴ്ച ചെയ്യുന്നതിൽ എല്ലാ ബാങ്കുകൾക്കും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്ന്‌ ഹൈക്കോടതി. ഏതെങ്കിലും ബാങ്ക് ചട്ടവിരുദ്ധമായ സമീപനമെടുത്താൽ  കോടതിയെ അറിയിക്കണമെന്ന്‌ ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്‌ നിർദേശിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ്‌ നിർദേശം.

മുണ്ടക്കൈ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസം ഉടൻ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ദുരന്തബാധിതർ അനിശ്ചിതമായി ക്യാമ്പുകളിൽ തുടരുന്ന സാഹചര്യം ഉണ്ടാകരുത്. ഹോട്ടലുകളിലടക്കം സൗകര്യമൊരുക്കി ഒരാഴ്ചയ്ക്കുള്ളിൽ മാറ്റി പാർപ്പിക്കണം. ഇതിന്റെ വിശദാംശങ്ങൾ സെപ്‌തംബർ ആറിന്‌ കേസ്‌ പരിഗണിക്കുമ്പോൾ അറിയിക്കണം. പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സാചെലവ് സർക്കാർ പൂർണമായും ആശുപത്രികൾക്ക്  കൈമാറണമെന്നും കോടതി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top