08 October Tuesday

വയനാടിന് കെഎസ്‍കെടിയുവിന്റെ കൈത്താങ്ങ്; 65 ലക്ഷം രൂപ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

തിരുവനന്തപുരം> വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‍കെടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 65 ലക്ഷം രൂപ നൽകി.

മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ തുക കൈമാറി. സംസ്ഥാന പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി വി ശിവദാസൻ എംപി, സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ എന്നിവർ പങ്കെടുത്തു. കെഎസ്‍കെടിയു യൂണിറ്റുകളിൽനിന്ന് 50 ലക്ഷം രൂപ ശേഖരിച്ച് നൽകുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top