10 September Tuesday

വയനാട്ടിലെ ദുരന്തബാധിതമേഖലകൾ സന്ദർശിച്ച് ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ വിദഗ്ധസംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

മേപ്പാടി > ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ വിദഗ്ധസംഘം ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈയും ചൂരൽമലയും സന്ദർശിച്ചു. മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പരിശോധിക്കാനെത്തിയത്. ചൂരൽമലയിലും മുണ്ടക്കൈയിലും സംഘം സന്ദർശിച്ചു.

സുരക്ഷിതമായ പ്രദേശങ്ങളും ദുർബലമായ പ്രദേശങ്ങളും ഏതൊക്കെ, ഇനി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജോൺ മത്തായി പറഞ്ഞു. ഭൂമിയുടെ തുടർ സാധ്യതകളും പഠനവിധേയമാക്കും.

സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഹെഡ് ഡോ. ദൃശ്യ ടി കെ, എൻഐടി സൂറത്ത്കൽ സിവിൽ എൻജിനിയറിങ്ങ് വിഭാ​ഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവത്സ, വയനാട് ജില്ല മണ്ണ് സംരക്ഷണ ഓഫീസർ താര മനോഹരൻ, കെഎസ്ഡിഎംഎ പ്രതിനിധിയായ പ്രദീപ് ജി എസ്, കെഎസ്ഇഒസി ജിഐഎസ് ടെക്നീഷ്യൻ എ ഷിനു എന്നിവരാണ് സംഘത്തിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top