10 September Tuesday

വയനാട് ദുരന്തം: വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കള്‍ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

പാലക്കാട് > ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിത പ്രദേശത്തെ വളർത്തുമൃ​ഗങ്ങൾക്കുള്ള തീറ്റവസ്തുക്കള്‍ കൈമാറി. പാലക്കാട് ജില്ലയിലെ അരുവി ഫീഡ്‌സ് എത്തിച്ച തീറ്റവസ്തുക്കള്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ക്കാണ് കൈമാറിയത്. എട്ട് മെട്രിക് ടണ്‍ സൈലേജ്, അഞ്ച് ടണ്‍ വൈക്കോല്‍, മറ്റ് ഭക്ഷണ സാധനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് റവന്യൂ മന്ത്രി കെ രാജന്‍, വനം വന്യജീവി സംരക്ഷണ മന്ത്രി എ കെ ശശീന്ദ്രൻ എന്നിവർ നിര്‍വഹിച്ചു.

ദുരന്തനിവാരണ ഘട്ടങ്ങളില്‍ മനുഷ്യരുടെ പുനരധിവാസം പോലെതന്നെ പ്രധാനപ്പെട്ട ഘടകമാണ് വളര്‍ത്ത് മൃഗങ്ങളുടെതെന്നും മന്ത്രി പറഞ്ഞു. ദുരന്ത പ്രദേശത്തെ മൃഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ദുരിതമനുഭവിച്ചവര്‍ക്കായി ക്യാമ്പുകള്‍ ആരംഭിച്ചത് പോലെ ദുരന്തത്തിലകപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കായി രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പുകള്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top