18 September Wednesday

വയനാട് ദുരന്തം: തൊഴിലാളികൾക്ക് ലേബർ ബോർഡ് ധനസഹായം നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മേപ്പാടി > വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ട തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

അതിഥി തൊഴിലാളികൾക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും. ദുരന്തത്തിൽ മരിച്ച  തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ലേബർ ബോർഡ് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരിതബാധിതരുടെ ക്യാമ്പുകൾ മന്ത്രി സന്ദര്‍ശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top