Deshabhimani

വയനാട്‌ ദുരന്തത്തെ തീവ്രസ്വഭാവത്തിലുള്ള പ്രകൃതിക്ഷോഭമായി പ്രഖ്യാപിക്കണം; അമിത്‌ ഷായ്‌ക്ക്‌ കത്തയച്ച്‌ ജോൺ ബ്രിട്ടാസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 10:28 PM | 0 min read

ന്യൂഡൽഹി> വയനാട്‌ ദുരന്തത്തെ തീവ്രസ്വഭാവത്തിലുള്ള പ്രകൃതിക്ഷോഭമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട്‌ ജോൺ ബ്രിട്ടാസ്‌ എംപി ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്ക്‌ കത്തയച്ചു. കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പ്രകാരം തീവ്രസ്വഭാവത്തിലുള്ള പ്രകൃതിക്ഷോഭമായി വയനാട്‌ ദുരന്തത്തെ പ്രഖ്യാപിച്ചാൽ ആവശ്യമായ വിഭവങ്ങൾ അനുവദിക്കുന്നതിനും പുനരധിവാസ– പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിനും സാഹചര്യമൊരുങ്ങും.

മാത്രമല്ല തീവ്രസ്വഭാവത്തിലുള്ള പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ചാൽ രാജ്യത്തെ എല്ലാ പാർലമെന്റ്‌ അംഗങ്ങൾക്കും അവരുടെ എംപിലാഡ്‌ ഫണ്ടിൽ നിന്ന്‌ ഒരു കോടി രൂപ വീതം വയനാട്ടിലെ പുനരധിവാസ–- പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നൽകാനാകും. വയനാട്ടിലുണ്ടായ പ്രകൃതിക്ഷോഭത്തിന്റെ വ്യാപ്‌തി പരിഗണിച്ച്‌ തീവ്രസ്വഭാവത്തിലുള്ള പ്രകൃതിക്ഷോഭമായി പ്രഖ്യാപിക്കണം–- ജോൺ ബ്രിട്ടാസ്‌ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home