11 December Wednesday

വയനാട് ദുരന്തം: ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന ഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

കൊച്ചി > ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന് വേണ്ടിയുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങാതെയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് നടനും കാസർകോട് സ്വദേശിയുമായ അഡ്വ. സി ഷുക്കൂർ നൽകിയ ഹർജിയാണ് 25,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്ന നിർദേശത്തോടെ ഡിവിഷൻ ബഞ്ച് തള്ളിയത്.

ഫണ്ട് ദുരുപയോഗം ചെയ്തതിന് ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. ബന്ധപ്പെട്ട അതോറിറ്റികളിൽ പരാതി നൽകാതെ കോടതിയിൽ നേരിട്ട് സമീപിക്കുകയായിരുന്നുവെന്ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി എം ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

നിരവധി സംഘടനകൾ അവരുടെ അക്കൗണ്ട് വഴി വിവിധ തലങ്ങളിൽ നിന്നും ഫണ്ട് ശേഖരിക്കുന്നു. ഈ ഫണ്ടുകളുടെ വിനിയോഗം  നിരീക്ഷിക്കുന്നതിന് ഒരു സംവിധാനവും നിലവിലില്ല. ഫണ്ടിന്റെ ഭൂരിഭാഗവും അർഹരായവരിലേക്ക് എത്താൻ സാധ്യതയില്ല. ദുരിതബാധിതർക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി സർക്കാർ രൂപീകരിച്ചതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അതിനാൽ ഏത് സംഘടനയും ശേഖരിക്കുന്ന ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top