10 September Tuesday

വയനാടിനൊപ്പം; ദുരിതാശ്വാസനിധിയിലേക്ക് സഹായ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

തിരുവനന്തപുരം > ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ജനതയ്ക്ക് കൈത്താങ്ങുമായി നിരവധി പേർ. ലോകത്തിന്റെ പല കോണിൽ നിന്നും നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. മിൽമ ഇന്ന് 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ 1.42 ലക്ഷം രൂപ കൈമാറി. അവിടുത്തെ അധ്യാപകരും ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. ഗായകന്‍ എം ജി ശ്രീകുമാര്‍ ഒരു ലക്ഷം രൂപയും അമ്പെയ്ത്ത് താരം ദശരഥ് രാജഗോപാല്‍ നാഷണല്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷിക തുകയായ രണ്ട് ലക്ഷം രൂപയും സംഭാവന ചെയ്തു.

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നിന്ന് നിരവധി സഹായങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത്. ചലച്ചിത്ര താരം പ്രഭാസ് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു. ചലച്ചിത്ര താരം ചിരഞ്ജീവിയും മകന്‍ രാം ചരണും ചേര്‍ന്ന് ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. തുക കൈമാറാനായി ചിരഞ്ജീവി നാട്ടിലെത്തിയിട്ടുണ്ട്.  

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്‍റണി  50,000 രൂപ നല്‍കിയിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഞ്ച് ലക്ഷം രൂപയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു ലക്ഷം രൂപയും കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

സിഎംഡിആര്‍എഫിലേയ്ക്ക് 5 ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കാന്‍ സര്‍ക്കാര്‍  പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകള്‍ സന്നദ്ധതയറിയിച്ചിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച മറ്റ് സഹായങ്ങള്‍

എസ്എന്‍ജെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു കോടി രൂപ.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 50 ലക്ഷം രൂപ.

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക്  50 ലക്ഷം രൂപ.

കെജിഎംഒഎ അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ച ആദ്യ ഗഡു  25 ലക്ഷം രൂപ.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ആദ്യ ഘട്ടത്തില്‍ 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് അറിയിച്ചു.

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത്  20 ലക്ഷം രൂപ.

തിരൂര്‍ അര്‍ബന്‍ കോ  ഓപ്പറേറ്റീവ് ബാങ്ക്  10 ലക്ഷം രൂപ.

ഐഎസ്ആര്‍ഒ പെന്‍ഷനേഴ്സ് അസോസിയേഷന്‍  10 ലക്ഷം രൂപ.

കേരള സംസ്ഥാന ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഫോര്‍ ക്രിസ്റ്റ്യന്‍ കണ്‍വര്‍ട്ട്സ് ഫ്രം ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍റ് ദി റെക്കമെന്‍ഡഡ് കമ്മ്യൂണിറ്റിസ്  10 ലക്ഷം രൂപ.

നേമം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ.

അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ ഹെല്‍ത്ത് ആൻഡ് എജുക്കേഷന്‍ സൊസൈറ്റി 10 ലക്ഷം രൂപ.

കൈരളി സമാജം ഹൊസൂര്‍, കൃഷ്ണഗിരരി, തമിഴ്നാട്   10 ലക്ഷം രൂപ.

ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ് 10 ലക്ഷം രൂപ.

മൂലന്‍സ് ഗ്രൂപ്പ് ചാരിറ്റബിള്‍ സൊസൈറ്റി 10 ലക്ഷം.

റിപ്പോര്‍ട്ടര്‍ ചാനല്‍ ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളം 5 ലക്ഷം രൂപ.

ഡോ. കെ ടി ജലീല്‍ എംഎല്‍എയും കുടുംബവും 5 ലക്ഷം രൂപ.

കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് 5 ലക്ഷം രൂപ.

കൊല്ലയില്‍ ഗ്രാമപഞ്ചായത്ത്  5 ലക്ഷം രൂപ.

കേരള സ്റ്റേറ്റ് റൂട്ട്രോണിക്സ്  5 ലക്ഷം രൂപ.

പന്തളം ബ്ലോക്ക് പഞ്ചായത്ത്  5 ലക്ഷം രൂപ.

മണ്ണാര്‍ക്കാട് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍  5 ലക്ഷം രൂപ.

യോഗ അസോസിയേഷന്‍ ഓഫ് കേരള  മൂന്നു ലക്ഷം രൂപ.

ഗൗരീശപട്ടം റസിഡന്‍സ് അസോസിയേഷന്‍  2,37,500 രൂപ.

ഞെക്കാട് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കല്ലമ്പലം 2,14,365 രൂപ

തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ കുടുംബാംഗങ്ങള്‍ വ്യക്തിപരമായി നല്‍കിയ സംഭാവനകള്‍ക്ക് പുറമെ  2,17,001 രൂപ.

കേരള പിഎസ്സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി  രണ്ട് ലക്ഷം രൂപ

ഐ എം ജി ഡയറക്ടര്‍ കെ ജയകുമാര്‍  ഒരു ലക്ഷം രൂപ.

കേരളാ ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് കാസിം കോയ  ഒരു ലക്ഷം രൂപ.

തോട്ടഭാഗം സ്വദേശിയായ എ അക്ഷയ് ഭിന്നശേഷി പരിഗണന പ്രകാരം കിട്ടുന്ന ക്ഷേമ പെൻഷനിൽ നിന്ന് ഒരു ഭാഗം

കെ എസ് ഇ ബി/ കെ എസ് എഫ് ഇ  ജൂനിയര്‍ അസിസ്റ്റന്‍റ് റാങ്ക് ഹോള്‍ഡേഴ്സ്   1,28,763 രൂപ.

കേരള സ്റ്റേറ്റ് നാഷണല്‍ ആയുഷ് മിഷന്‍ എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍  2 ലക്ഷം രൂപ.

പൂജപ്പുര ഉണ്ണി നഗര്‍ റസിഡന്‍സ് അസോസിയേഷന്‍  175,000.

രാജ രവിവര്‍മ സെന്‍ട്രല്‍ സ്കൂള്‍  1,11,111 രൂപ.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് - അഞ്ച് ലക്ഷം രൂപ

എസ് കെ പബ്ലിക് സ്കൂൾ -  50,000 രൂപ

റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എം സിറാബുദീൻ ഒരു മാസത്തെ പെൻഷൻ - 32,137 രൂപ

പലക്കാട് കല്ലടിക്കോട് സ്വദേശി അബ്ദുൾ ഹക്കീം എം - 31,258 രൂപ

കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് യൂണിയൻ പാപ്പനംകോട് യൂണിറ്റ് - 25,000 രൂപ

മാര്‍ ഇവാനിയോസ് കോളേജ് 1977-80 ബോട്ടണി ബാച്ച് - 18,900 രൂപ

മലയിൻകീഴ് കോട്ടമ്പൂർ ശാന്തിനഗർ വിദ്യാർത്ഥി കൂട്ടായ്മ - 12,000 രൂപ.


പുനരധിവാസ പാക്കേജിന്‍റെ ഭാഗമായി വയനാട്ടില്‍  നിര്‍മ്മിക്കുന്ന വീടുകളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ കേരളത്തിലെ മുഴുവന്‍ ഫര്‍ണിച്ചര്‍ വ്യാപാരി - വ്യവസായികളുടെ സഹകരണത്തോടെ നല്‍കുമെന്ന് ഫര്‍ണിച്ചര്‍ മാനുഫാക്ചേഴ്സ് ആന്‍ഡ് മര്‍ച്ചന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top