കൽപ്പറ്റ > വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ കണ്ട കടുവയെ മയക്കുവെടിവച്ചു. കടുവയുടെ കാലിനാണ് വെടിയേറ്റത്. ആറ് തവണ വെടിവച്ചതായി ഡിഎഫ്‌ഒ പറഞ്ഞു. വനം വകുപ്പ് സംഘം കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്. എന്നാൽ പുതുശ്ശേരിയിലിറങ്ങിയ കടുവ തന്നെയാണോ ഇത് എന്നതിൽ സ്ഥിരീകരണമില്ല. കഴിഞ്ഞദിവസമാണ് മാനന്തവാടിക്കടുത്ത് പുതുശ്ശരിയിൽ കടുവ ഒരാളെ ആക്രമിച്ച് കെന്നത്. പള്ളിപ്പുറത്ത് തോമസ് (50) ആണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..