15 September Sunday

വയനാട‌് രാഹുൽ ഗാന്ധി വിജയിച്ചു; റെക്കോഡ‌് ഭൂരിപക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

വയനാട‌് > വയനാട‌്  ലോക്സഭാ  മണ്ഡലത്തിൽ യുഡിഎഫ‌് സ്ഥാനാർഥി കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക‌് റെക്കോഡ‌് ഭൂരിപക്ഷം. 431542 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ‌് എൽഡിഎഫ‌് സ്ഥാനാർഥി പി പി സുനീറിനെ രാഹുൽ പരാജയപ്പെടുത്തിയത‌്.രാഹുൽ ഗാന്ധി 705999 വോട്ടും എൽഡിഎഫ‌് സ്ഥാനാർഥി സിപിഐ യുടെ പി പി സുനീർ  274457 വോട്ടും നേടി. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപ്പിള്ളി 78809 വോട്ട‌് നേടി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും എൻഡിഎക്ക‌് വോട്ട‌് കുറഞ്ഞ ഏക മണ്ഡലമാണ‌് വയനാട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top