20 August Tuesday

വയനാട് സീറ്റില്‍ മത്സരിക്കുമോ? ചോദ്യങ്ങളോട് പ്രതികരിക്കാതെ രാഹുല്‍ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ന്യൂഡല്‍ഹി> കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന പത്രസമ്മേളനത്തിലും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് രാഹുല്‍ പ്രതികരിച്ചില്ല. ദില്ലി എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ രാഹുല്‍ പ്രകടനപത്രികയിലെ പ്രധാന പദ്ധതിയെക്കുറിച്ച് മാത്രമാണ് പ്രതികരിച്ചത്.

ഇന്ന് വേറെ ഒരു ചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടി. മിനിമം വരുമാന പദ്ധതിയെ സംബന്ധിച്ച് മാത്രമായിരുന്നു രാഹുലിന്റെ  വിശദീകരണം. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധി  വയനാട്ടില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും പിന്നീടിത് സംബന്ധിച്ച തീരുമാനം  അനിശ്ചിതത്വത്തില്‍ നിലനില്‍ക്കുകയായിരുന്നു.

രാഹുലിന്റെ ഇന്നത്തെ പത്രസമ്മേളനത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ചോദ്യങ്ങളേില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top