29 November Tuesday

വയനാട്‌ തവിഞ്ഞാലിൽ പുലി കിണറ്റിൽ വീണു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

കൽപ്പറ്റ > വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത്‌ ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ്‌ ഇന്ന്‌ രാവിലെ പുലി വീണത്‌. വനപാലകരുടെ നേതൃത്വത്തിൽ പുലിയെ രക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

രാവിലെ ആറരയോടെ മോട്ടോറിൽ വെള്ളം കയറാത്തതിനെത്തുടർന്ന്‌ കിണറ്റിൽ നോക്കിയപ്പോഴാണ്‌ പുലിയെ കണ്ടത്‌. കിണറിന്‌ മുകളിലെ വല പൊട്ടിയാണ്‌ പുലി വീണത്‌. മോട്ടോറിന്റെ പൈപ്പ്‌ പുലി കടിച്ച്‌ മുറിച്ചിരുന്നു. വന്യമൃഗശല്യമുള്ള മേഖലയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top